2019, സെപ്റ്റംബർ 16, തിങ്കളാഴ്‌ച

*നാരദന്റെ ബ്രഹ്മപുത്ര അവതാരം* –

*ഭാഗവതം നിത്യപാരായണം 6*

*നാരദന്റെ ബ്രഹ്മപുത്ര അവതാരം* –



സകൃദ്യദ്ദര്‍ശിതം രൂപമേതത്‌ കാമായ തേനഘ
മത്കാമശ്ശകൈസ്സാധുഃ സര്‍വ്വാ​‍ന്‍ മുഞ്ചതി ഹൃച്ഛയാന്‍ (1-6-23)

നാരദമുനി തുടര്‍ന്നു:
അന്നെനിക്ക്‌ അഞ്ചുവയസ്സായിരുന്നു പ്രായം. എല്ലാറ്റ‍ിനും ഞാന്‍ അങ്ങയെ ആശ്രയിച്ചു കഴിഞ്ഞു പോന്നു. അങ്ങയ്ക്കാകട്ടെ അവരുടെ ഏകസന്താനമായിരുന്ന എന്നോട്‌ വലിയ സ്നേഹമായിരുന്നു. എനിക്കു നല്ലൊരു സുഖസമ്പന്നജീവിതം നല്‍കാന്‍ അവര്‍ പരിശ്രമിച്ചെങ്കലും അതുനടന്നില്ല. ദൈവനിയോഗത്തെ മാറ്റാന്‍ ആര്‍ക്കാണുകഴിയുക? എല്ലാവരും ഭഗവല്‍ക്കരങ്ങളിലെ കളിപ്പാവകളത്രേ. അങ്ങയോടുളള ആദരവുനിമിത്തം മാത്രമാണ്‌ ഞാന്‍ ഗ്രാമത്തില്‍ കഴിഞ്ഞുപോന്നത്‌. അല്ലാതെ അങ്ങയോടോ ഗ്രാമത്തിനോടോ അതിരറ്റ അടുപ്പമുണ്ടായിരുന്നതുകൊണ്ടല്ല.
ഒരുരാത്രി അമ്മ പാമ്പിന്റെകടിയേറ്റ്‌ തല്‍ക്ഷണം മരണപ്പെട്ടു. ഈ സംഭവത്തെ ഞാനാഗ്രഹിച്ചിരുന്നില്ലെങ്കില്‍ക്കൂടി ഒരു വരമായി കരുതി ഞാന്‍ ഗ്രാമം വിട്ടു വനത്തിലേക്ക് നടന്നു. അവിടെ ധ്യാനയോഗാഭ്യാസങ്ങള്‍ പരിശീലിച്ച്‌ മഹാത്മാക്കള്‍ പറയുന്നതുംകേട്ട്‌ കഴിഞ്ഞുപോന്നു. ഭഗവല്‍പാദാരവിന്ദങ്ങളില്‍ ധ്യാനനിമഗ്നനായിരിക്കേ എന്റെയുളളം പ്രേമത്താല്‍നിറയുകയും ഹൃദയത്തില്‍ അവിടുന്ന് ആമഗ്നനാവുകയുംചെയ്തു. ഞാന്‍ അതീവസന്തുഷ്ടനായി. ആ പരമാനന്ദം, എല്ലാ അറിവുകള്‍ക്കുമപ്പുറമുളള ശാന്തി , ഞാന്‍ അനുഭവിച്ചറിഞ്ഞു. പക്ഷേ ആ ദര്‍ശനം ക്ഷണനേരംകൊണ്ടു മാഞ്ഞുപോവുകയും എന്റെ ഹൃദയം വേദനിക്കുകയും ചെയ്തു. അപ്പോള്‍ കരുണാമയനായ അവിടുത്തെ ശബ്ദം കേള്‍ക്കുമാറായി.
‘ഈ ജന്മത്തില്‍ നിനക്ക്‌ ആത്മസാക്ഷാത്കാരത്തിന്‌ സാദ്ധ്യതയില്ല. ധ്യാനയോഗങ്ങളും പരിപൂര്‍ണ്ണത നേടിയവനും ഹൃദയംപരിശുദ്ധീകരിച്ചവനും മാത്രമേ അതുസാദ്ധ്യമാവൂ. എന്നിലേക്കെത്താന്‍ ത്വരയുളളവന്റെ സകലമാന ആഗ്രഹങ്ങളും ക്രമേണനീങ്ങി സ്വയം സ്വതന്ത്രനാവും എന്ന സത്യം നിന്നെ മനസിലാക്കാനായി മാത്രമാണ്‌ ഞാന്‍ നിനക്കൊരു ദര്‍ശനം തന്നത്‌. നീ മഹാത്മാക്കളായ ബ്രാഹ്മണരെ കുറച്ചു. കാലത്തേക്കാണെങ്കില്‍കൂടി സേവിച്ചുശുശ്രൂഷിക്കയാല്‍ നിന്റെ ഹൃദയം എന്നില്‍ ശ്രദ്ധാഭക്തിയുളളതായിത്തീര്‍ന്നു. താമസംവിനാ നീ ഈ ശരീരം ഉപേക്ഷിക്കുകയും എന്റെ സേവകരിലൊരാളായിത്തീരുകയും ചെയ്യും. നീയൊരിക്കലും എന്നെ മറക്കാനിടവരികയില്ല. വരാന്‍ പോകുന്ന പ്രളയകാലത്തിലും നിനക്കെന്റെ അനുഗ്രഹാശിസ്സുകള്‍ തുടര്‍ന്നുമുണ്ടാവും. ഈ ജന്മത്തിലെ സംഗതികള്‍ നിനക്ക്‌ ഓര്‍മ്മയുണ്ടായിരിക്കുകയും ചെയ്യും’. ഇങ്ങിനെ പറഞ്ഞ് അപ്രത്യക്ഷനായ അവിടുത്തെ തീരുമാനത്തെ ഞാന്‍ ശിരസ്സുനമിച്ച്സ്വീകരിച്ചു.
ആ ജന്മമെടുക്കാന്‍ കാരണമായ കര്‍മ്മഭാരം തീര്‍ന്നപ്പോള്‍ എനിക്കു മരണം സംഭവിക്കുകയും ഞാന്‍ ഭഗവല്‍പാര്‍ഷദന്മ‍ാരിലൊരാളായിത്തീരുകയും ചെയ്തു. സര്‍വ്വചരാചരങ്ങളും ബ്രഹ്മാവുതന്നെയും ഭഗവാനില്‍വിലീനമായി. ഞാനുമാദേഹത്തില്‍ കുടിയേറി. പിന്നീട്‌ കുറേക്കാലംകഴിഞ്ഞ് ഭഗവാന്‍ സ്വപ്രേരണയാല്‍ സൃഷ്ടിയാഗ്രഹിച്ചപ്പോള്‍ ബ്രഹ്മാവെന്നെ മറ്റ്‌ ഋഷിമാരോടൊപ്പം സൃഷ്ടിച്ചു. അന്നുമുതല്‍ ഞാന്‍ അണ്ഡകഠാഹം മുഴുവന്‍ ഈ വീണയും വായിച്ചുകൊണ്ട്, അവിടുത്തെ നാമം ജപിച്ചുകൊണ്ട്, ആ മഹിമകളെ വര്‍ണ്ണിച്ചുകൊണ്ട്, സ്വതന്ത്രനായി സഞ്ചരിക്കുകയാണ്‌. അങ്ങനെ ആ ഭഗവല്‍രൂപം എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. ഭഗവാന്റെ നാമാലാപനവും കഥാകഥനവും തന്നെയാണ്‌ സാക്ഷാത്കാരപ്രാപ്തിക്കുളള, ഈ സംസാരസാഗരം കടക്കുന്നുതിനുളള, ഏകമാര്‍ഗ്ഗം ഇഹലോകസുഖസമ്പത്തുകളും മുഴുകിക്കിടക്കുന്നു ഹൃദയത്തെ മറുകരയടുപ്പിക്കുവാന്‍ ഉതകുന്നു തോണിയെന്നനിലയില്‍ ഭഗവദവതാരകഥകളെ എഴുതി അവതരിപ്പിക്കാന്‍ ഞാന്‍ അങ്ങയെ ആഹ്വാനം ചെയ്യുന്നു.

2019, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

മത്തേഭശൃംഗാരം




              *_📏വിഷ്ണുമായ_*📏

    *🔥19- മത്തേഭശൃംഗാരം*🔥


*ഭാഗം - 8*

         *നീ കലിയുഗനാഥനാണ്. കലിയുഗത്തിൽ ജനങ്ങൾ ഭജിക്കുന്നത് നിന്നെയായിരിക്കും ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും നിന്റെ സാമീപ്യം വിഷ്ണുവിന് ആവശ്യമായി വരും. ത്രേതായുഗത്തിൽ ശ്രീരാമന്റെ വില്ലായി മാറേണ്ടത് നീയാണ് ദ്വാപരയുഗത്തിൽ കൃഷ്ണന്റെ സുദർശനവും നീയായിരിക്കും. ധർമ്മമെന്നും അധർമ്മമെന്നും നിന്റെ മുന്നിൽ രണ്ടു മാർഗമില്ല. ഇതു രണ്ടും നിനക്ക് ധർമ്മമാക്കും.*

         *പുഴുവാകാനും പുഴയാകാനും പുല്ലാകാനും നിനക്കു കഴിയും. മലയായും നിനക്കുമാറാനാക്കും രോഗിക്ക് നീയൊരു വൈദ്യനാക്കും. അജ്ഞന് ജ്ഞാനമുണ്ടാകും മടിയനേയും മഠയനേയും കർമ്മോത്സുകനാക്കും. ഇന്ദ്രിയങ്ങളെ ഉണർത്താനും തളർത്താനും നിനക്കു കഴിയും.*

            *ചാത്തൻ ജ്യേഷ്ഠന്റെ ഓരോ വാക്കുകൾക്കും കാതോർത്ത അനുസരണയുള്ള അനുജനായിരുന്നു ജ്ഞാനത്തെക്കുറിച്ചും ഭക്തിയെക്കുറിച്ചും കർമ്മത്തെക്കുറിച്ചും രാജയോഗത്തെക്കുറിച്ചുമെല്ലാം ജ്യേഷ്ഠൻ ഒരു ഗുരുവിനെപ്പോലെ അനുജനെ പറഞ്ഞു കേൾപ്പിച്ചു. ഒടുവിൽ ഇത്രയും കുടി പറയാൻ മറന്നില്ല. ഭുമിയിൽ നീ മനുഷ്യർക്ക് സ്വർഗ്ഗമുണ്ടാക്കി നൽകണം സങ്കടങ്ങളോ ദുരിതങ്ങളോ ഇല്ലാത്ത ലോകം.*

              *ജ്യേഷ്ഠൻ പറഞ്ഞെതെല്ലാം അതിന്റേതായ അർത്ഥത്തിൽ വിനയാന്വിതനായി ചാത്തൻ ഉൾക്കൊണ്ടു.*

              *കൂളികുന്നൻ വനത്തിൽ നിലാവ് അസ്തമിച്ചു*

            *അകലെ ചകവാളം മുഖം തുടുത്തു. പുതിയൊരു പുലരിയിലേയ്ക്ക് സൂര്യരഥം ഉരുളാൻ തുടങ്ങുകയായി.*

                                                                       
*ഹരി ഓം*


*ഓം വിഷ്ണുമായേ നമഃ.......🌻🌿🙏🏻*


കടപ്പാട്: ഏറ്റുമാനൂർ ശിവകുമാർ


✍🏻 അജിത്ത് കഴുനാട്
©കണ്ണനും കൂട്ടുകാരും ഗ്രൂപ്പ്

2019, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

*അമ്പലമണിക്കു പിന്നിലെ ശാസ്ത്രം*

*അമ്പലമണിക്കു പിന്നിലെ ശാസ്ത്രം*


ആചാരങ്ങളാല്‍ സമ്പുഷ്ടമാണ് ഇന്ത്യ. നാം അന്ധവിശ്വാസമെന്നു കരുതി തള്ളിക്കളയുന്ന പല ആചാരങ്ങള്‍ക്കു പുറകിലും ശാസ്ത്രീയസത്യങ്ങളുണ്ട്. അമ്പലങ്ങളില്‍ കയറുമ്പോള്‍ മണിയടിക്കുന്നത് കേരളത്തില്‍ അത്ര പ്രചാരത്തിലില്ലെങ്കിലും പുറത്തുള്ള സംസ്ഥാനങ്ങളിലെ പതിവുരീതിയാണ്. കേരളത്തില്‍ ഭക്തര്‍ക്കനുവാദമില്ലെങ്കിലും ക്ഷേത്രം തന്ത്രി അമ്പലമണി മുഴക്കിയാണ് നട തുറക്കുക. ദൈവത്തെ മണിയടിയ്ക്കുന്നുവെന്നു തമാശ പറഞ്ഞാലും ഇതിനു പുറകില്‍ ചില തത്വങ്ങളുമുണ്ട്.

ക്ഷേത്രത്തിലെത്തിയാല്‍ മണി അടിക്കുക എന്നത് കേരളത്തിനു പുറത്ത് ഭക്തരില്‍ പലരും മറക്കാതെ ചെയ്യുന്ന കാര്യമാണ്. ദീപാരാധന സമയത്തും പൂജാവേളയിലും ക്ഷേത്രത്തില്‍ തന്ത്രി മണി മുഴക്കാറുണ്ട്. ഒരു ആചാരം എന്നനിലയില്‍ ഇങ്ങനെ ചെയ്യുന്നു എന്നതിനപ്പുറം ശാസ്ത്രീയമായ ചില കാരണങ്ങളാണ് ക്ഷേത്രത്തില്‍ മണി അടിക്കുന്നതിനു പിന്നിലുളളത്.

കാഡ്മിയം, നിക്കല്‍, കോപ്പര്‍, സിങ്ക്, ക്രോമിയം, മാംഗനൈസ് തുടങ്ങിയ ലോഹങ്ങള്‍ പ്രത്യക അളവില്‍ ചേര്‍ത്താണ് അമ്പലമണികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലെ ഈ പ്രത്യകതകള്‍ കൊണ്ട് അമ്പലമണികള്‍ മുഴക്കുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം മനുഷ്യരുടെ ബ്രെയിനിലെ ഇടതു- വലതു ഭാഗങ്ങള്‍ക്കിടയില്‍ ഒരു ഏകതരൂപപ്പെടുത്തുന്നു.

മണിമുഴക്കുമ്പോള്‍ ഉണ്ടാകുന്ന പ്രചോദിപ്പിക്കുന്നതും തുളച്ചുകയറുന്നതുമായ, ഓംകാരത്തെ സൂചിപ്പിക്കുന്ന ശബ്ദം കുറഞ്ഞത് ഏഴു സെക്കന്റെങ്കിലും പ്രതിധ്വനി രൂപത്തില്‍ നമ്മുടെ കാതുകളില്‍ നിലനില്ക്കും.
എക്കോരുപത്തിലുളള ഈ ശബ്ദം മനുഷ്യശരീരത്തിലെ എല്ലാ ഹീലിംഗ് സെന്ററുകളെയും ഉണര്‍ത്താന്‍ പര്യാപ്തമാണ്. ഏഴു ഹീലിംഗ് സെന്ററുകളും ഉണരുന്നതോടെ മനുഷ്യമസ്തിഷ്‌ക്കം അല്പസമയത്തേക്ക് ചിന്തകള്‍ അകന്ന നിലയിലേക്കെത്തുന്നു.

തുടര്‍ന്നുണ്ടാകുന്ന ഏകാഗ്രതയില്‍ മനസ് ധ്യാനത്തിന്റെ അവസ്ഥയിലേക്ക് ചെന്നെത്തുന്നു. തെറ്റായചിന്തകള്‍ അകന്നു പോകുന്നു. നെഗറ്റീവ് ചിന്തകളെ അകറ്റാനുളള മാര്‍ഗ്ഗമാണ് അമ്പല മണികള്‍..

മണിമുഴങ്ങുന്ന ശബ്ദം ബ്രെയിനും ശരീരത്തിനും ഏകാഗ്രത നല്‍കി ഉണര്‍വേകുന്നു. ഈശ്വരചിന്തയില്‍ മാത്രം മനസ് അര്‍പ്പിക്കാന്‍ കഴിയണം എന്ന ഉദ്ദ്യേശ്യവും അമ്പലമണികളുടെ പിന്നിലുണ്ട്.

മണിമുഴക്കുന്നതിലൂടെ വിഗ്രഹത്തിലെ ദൈവിക ശക്തി ഉണരുമെന്നും, ഭക്തന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കഴിയും എന്നും ഒരു വിശ്വാസമുണ്ട്. നൂറ് ജന്മങ്ങളിലെ പാപങ്ങളെ ഇല്ലാതാക്കാനുളള കഴിവ് അമ്പലമണികള്‍ക്കുണ്ടെന്നാണ് സ്‌കന്ദപുരാണം പറയുന്നത്.

ധര്‍മ്മശാസ്ത്രപ്രകാരം കാലത്തിന്റെ ചിഹ്നമാണ് അമ്പലമണികള്‍. പ്രളയത്തിന്റെ ലോകാവസാനകാലത്ത് കോടി മണികളുടെ ശബ്ദം പ്രപഞ്ചത്തെ പ്രകമ്പം കൊള്ളിക്കുമെന്നും പറയുന്നു.

അമ്പലമണിയുടെ ഓരോഭാഗങ്ങളും വ്യത്യസ്ഥ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മണി, ശരീരത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ മണിയുടെ നാവ്, ദേവി സരസ്വതിയെയും പിടിഭാഗം, പ്രാണശക്തിയെയുമാണ് സൂചിപ്പിക്കുന്നത്.

ക്ഷേത്രങ്ങളിലൂടെ....

*ക്ഷേത്രങ്ങളിലൂടെ.....*

*ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജന്മരഹസ്യം സൂക്ഷിച്ചിട്ടുള്ള മഹാക്ഷേത്രം.....*

പ്രശ്‌നങ്ങൾ ഇല്ലാത്ത ജീവിതമില്ല. അതെല്ലാം നേരിട്ട് സധൈര്യം മുന്നോട്ടു പോകുമ്പോഴാണ് ഓരോ ജീവിതവും അർത്ഥപൂർണമാകുന്നത്. എന്നാൽ ഒരു പ്രശ്‌നമില്ലാതെ എങ്ങനെ മുന്നോട്ടു പോകാമെന്ന്ചിന്തിക്കാത്തവരായി ആരുംതന്നെ കാണില്ല. ഭാവികാര്യങ്ങൾ മുൻകൂട്ടിഅറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ചിന്തിക്കാത്തവരും. അത്തരത്തിൽ ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജന്മരഹസ്യം സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള വൈത്തീശ്വരത്താണ് ഈ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് മഹായോഗികൾ എഴുതിയതാണ് നാഡീ ജ്യോതിഷത്തിലെ അടിസ്ഥാനങ്ങളായ ഇവിടുത്തെ ഓലക്കെട്ടുകൾ എന്നാണ് വിശ്വാസം. ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജാതകങ്ങളും വിവരങ്ങളും ഇവിടുത്തെ പുരാതനങ്ങളായ ഓലക്കെട്ടുകളിൽ എഴുതിവെച്ചിട്ടുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു. മനുഷ്യ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരങ്ങൾ ഇവിടുത്തെ താളിയോല കെട്ടുകളിൽ ഒളിഞ്ഞു കിടക്കുന്നു എന്നാണ് വിശ്വാസം. പക്ഷേ, ഇവിടെ എത്തി താളിയോല കെട്ടുകളിൽ നിന്നും സ്വന്തം ജാതകവും ഫലങ്ങളുമെല്ലാം കയ്യിൽ കിട്ടണമെങ്കിൽ അല്പം ബുദ്ധിമുട്ടാണ്. ഇവിടെ എത്തുവാൻ വിധിയുള്ളവർക്ക് മാത്രമേ എത്താനും താളിയോല കണ്ടെത്തുവാനും സാധിക്കുകയുള്ളൂ എന്നും വിശ്വാസമുണ്ട്.

എന്നാൽ പിന്നെ ഭാവി അറിഞ്ഞിട്ടു തന്നെ കാര്യം, വൈത്തീശ്വരത്തേക്ക് വിട്ടേക്കാം എന്നു കരുതണ്ട. അത്ര എളുപ്പമല്ല കാര്യങ്ങൾ. ജന്മരഹസ്യങ്ങൾ അറിയുവാൻ ആദ്യം ചെയ്യേണ്ടത് തള്ളവിരലിന്റെ മുദ്ര കൊടുക്കുകയാണ്. അതുപയോഗിച്ച് തിരഞ്ഞാണ് ചേരുന്ന താളിയോല തിരഞ്ഞെടുക്കുക. പേരിന്റെ അക്ഷരങ്ങളിൽ തുടങ്ങി മാതാപിതാക്കളുടെ പേരും കുടംബാംഗങ്ങളുടെ പേരും വീട്ടുപേരും ജോലിയുമടക്കം പറയുന്നവരുണ്ട്. എന്നാൽ വിധിവൈപരീത്യത്തിന് പാത്രമായി ഭാവി രഹസ്യം കണ്ടെത്താനാകാതെ മടങ്ങുന്നവരും ഏറെയാണ്.

അഗസ്ത്യമുനിയാണ് താളിയോല ഗ്രന്ഥങ്ങൾ രചിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. നാഡീ ജ്യോതിഷത്തിന്റെ ആചാര്യനായാണ് അഗസ്‌ത്യൻ അറിയപ്പെടുന്നത്. ഒരിക്കൽ ശിവൻ പാർവതി ദേവിയോട് പുതിയ കാലത്ത് ജനിക്കുന്ന ആളുകളെക്കുറിച്ച് പറഞ്ഞുവത്രെ. ഇത് ഭൂമിയിൽ വച്ച് ധ്യാനത്തിൽ കണ്ട അഗസ്ത്യമുനി ഇതെല്ലാം താളിയോലകളിൽ പകർത്തി വച്ചു എന്നും. അതിന്റെ പകർപ്പുകളാണ് ഇപ്പോൾ നാഡീ ജ്യോതിഷത്തിൽ ഉപയോഗിക്കുന്നത് എന്നുമാണ് വിശ്വാസം.

ക്ഷേത്രമഹിമ

അസുഖങ്ങൾ സുഖപ്പെടുത്തുന്ന വൈദ്യനായി ശിവനെ ആരാധിക്കുന്ന സ്ഥലമാണ് വൈത്തീശ്വരൻ കോവിൽ. വൈത്തീശ്വരനോടുള്ള പ്രാർഥന എല്ലാ രോഗങ്ങളും സുഖപ്പെടുത്തും എന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളിൽ ചൊവ്വയുടെ ക്ഷേത്രം കൂടിയാണിത്. ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ അമൃതിന്റെ സാന്നിധ്യമുണ്ടെന്നും, ഇതിൽ മുങ്ങിക്കുളിച്ചാൽ എല്ലാ വിധത്തിലുമുള്ള ത്വക്ക് രോഗങ്ങളും മാറുമെന്നും ഭക്തർ വിശ്വസിക്കുന്നു.

പത്താം നൂറ്റാണ്ടോടുകൂടിയാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. അഞ്ച് രാജഗോപുരങ്ങളോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം കുലോത്തുംഗ ചോളന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത്. വൈദ്യനാഥനായ ശിവനെയാണ് മുഖ്യ പ്രതിഷ്‌ഠയായി ആരാധിക്കുന്നത്. മരുന്നുമായി നിൽക്കുന്ന ഭഗവതിയും കൂടാതെ ധന്വന്തരി പ്രതിഷ്ഠയും ഇവിടെയുണ്ട്. ചൊവ്വയുടെ രണ്ട് പ്രതിഷ്ഠകളും മറ്റു നവഗ്രഹങ്ങളെയും ഇവിടെ കാണുവാൻ സാധിക്കും.

2019, സെപ്റ്റംബർ 4, ബുധനാഴ്‌ച

*പഠിക്കേണ്ട പാഠം*🎾

*പഠിക്കേണ്ട പാഠം*🎾
••••••••••••••••••••••••••
*_പെട്ടെന്ന് വരുന്ന പണവും പൊടുന്നനെ കിട്ടുന്ന പ്രശസ്തിയും_*
*_എത്ര വേഗത്തിൽ വന്നുവോ, അതിലേറെ വേഗത്തിൽ പോവുകയും ചെയ്യും..._*

*_മിത്രങ്ങളെ കിട്ടാൻ നല്ല പാടാണ്, എന്നാല്‍ ശത്രുക്കളെ കിട്ടാൻ ഒരു പാടുമില്ല..._*

*_മിത്രമാകാൻ ഒരു പാട് ഗുണം വേണം, ശത്രുവാകാൻ ഒരു ഗുണവും വേണമെന്നില്ല..._*

*_കുത്തിയിരുപ്പ് പോലല്ലല്ലോ കുത്തിത്തിരുപ്പ്.._*.
*_കയ്യിലിരുപ്പു പോലിരിക്കും ജീവിതത്തിലെ നീക്കിയിരുപ്പ്..._*

*_ചിന്താഗതിയ്ക്ക് അനുസരിച്ചാണ് മനുഷ്യന്റെ പുരോഗതിയും അധോഗതിയും.._*.
*_മനുഷ്യർ പരസ്പരം പിണങ്ങുന്നതും തെറ്റുന്നതും തെറ്റ് ചെയ്തത് കൊണ്ടല്ല. മറിച്ച്, തെറ്റിദ്ധാരണ കൊണ്ടാണ്..._*

*_തെറ്റ് തിരുത്താം; പക്ഷേ തെറ്റിധാരണ തിരുത്താൻ പാടാണ്..._*
*_കുത്ത് കൊണ്ട മുറിവ് പെട്ടെന്ന് ഉണങ്ങും, കുത്ത് വാക്ക് കൊണ്ടുണ്ടായ മുറിവ് അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല..._*

*_അസുഖം വരുമ്പോൾ നാം സുഖത്തെ കുറിച്ച് ഓർത്തു വേവലാതി പ്പെടും, സുഖം വരുമ്പോൾ അസുഖത്തെ കുറിച്ച് ഓർക്കുക പോലും ഇല്ല..._*

*_മറ്റുള്ളവരുടെ കുറ്റം പറയാൻ കിട്ടുന്ന ചെറിയ ഒരവസരം പോലും നാം നഷ്ടപ്പെടുത്തില്ല. എന്നാല്‍ ഗുണം പറയാൻ കിട്ടുന്ന പല നല്ല അവസരവും ഉപയോഗിക്കുകയും ഇല്ല!!..._*

*_ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കാതിരിക്കുക_*.

*_സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,_*

*_കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും._*

*_പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ.._*

*_സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും._*
*_നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക._*

*_ചതി, വിദ്വേഷം, അസൂയ എന്നിവയിൽ നിന്നും പൂർണ്ണമായും മോചിതരാവുക._*

*_ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുക._*
*_കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക_*.
*_ഓരോ ദിവസവും പുതിയ തുടക്കമാവുക..ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കാതെ, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം ക ണ്ടെത്തുക_*.
*_എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക._*

*_കഴിഞ്ഞ കാലത്തെ‌ തെറ്റുകളിൽ നിന്നും പാഠം ഉള്‍ക്കൊള്ളുക, അവയെ വിട്ടുകളയാൻ പഠിക്കുക._*

*_ഏറ്റവും വലിയ ശത്രുവാണ്‌ നിരാശ_*, *_അതിന്‌ മന:സ്സമാധാനം നശിപ്പിക്കാൻ കഴിയും_*.

*_പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌._*

*_ഭക്ഷണം കുറക്കുക, ശരീരത്തിന്‌ ആരോഗ്യമുണ്ടാകും._*
*_പാപങ്ങള്‍ കുറക്കുക, മനസ്സിന്‌ ആരോഗ്യമുണ്ടാകും_*.
*_ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും._*

*_സംസാരം കുറക്കുക, ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും_*.
*_ജീവിതം തന്നെ നൈമിഷികം ! വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയാതിരിക്കുക..._*

*_ക്ഷമയും, ‌ ആത്മാര്‍ത്ഥതയും സ്വായത്തമാക്കുക_*.
*_മോശമായ നാവ്‌ അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക_*.

*_ഒരു ദിവസം ഒരു ആശയം_*,
*_ഒരു സല്‍കര്‍മ്മം - ഇവ പതിവാക്കുക._*
*_മനസ്‌ സുന്ദരമായാല്‍ കാണുന്നതെല്ലാം_*
*_സുന്ദരമാകും._*

🙏🏽🙏🏽🙏🏽🙏🏽